ഇതാണ് വീട്ടമ്മയെ കാറില്‍ ബലമായി കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച മെഴുകുതിരി കമ്പനി ഉടമ; ഇയാള്‍ക്ക് ഭാര്യയും, ഒരു കുട്ടിയും

peedanamകാഞ്ഞാര്‍: വീട്ടമ്മയെ കാറില്‍ ബലമായി കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെപ്പുകുളം പഠിക്കകണ്ടത്തില്‍ സാനു ജോസ് (40) ആണ് പോലീസ് പിടിയിലായത്. വാഹന ഡ്രൈവറും മെഴുകുതിരി കമ്പനി ഉടമയുമായ ഇയാള്‍ സമീപവാസിയായ യുവതിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് ഭാര്യയും, ഒരു കുട്ടിയുമുണ്ട്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്  കാഞ്ഞാര്‍ സിഐ മാത്യു  ജോര്‍ജ്, എസ്‌ഐ സാബു.എന്‍ കുര്യന്‍, എഎസ്‌ഐ മാരായ നാസര്‍, സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാനുവിനെ ചെപ്പുകുളത്തിനു സമീപം വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts