ഖദറിട്ട വഞ്ചകൻ..!   ​വാ​ഹ​വാ​ഗ്ദാ​നം നൽകി വ​ഞ്ചി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ യു​വ​തി കൈ​യി​ലെ ഞ​രമ്പ് മു​റി​ച്ചു; അവശയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി കൈ​യി​ലെ ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ചെ​ന്നീ​ർ​ക്ക​ര ഐ​ടി​ഐ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​രോ​പ​ണ വി​ധേ​യ​നാ​യ യു​വാ​വ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​ണ്.

മു​ന്പ് വി​ദേ​ശ​ത്താ​യി​രു​ന്ന സ​മ​യ​ത്ത് ന​രി​യാ​പു​രം സ്വ​ദേ​ശി​നി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ മാ​താ​വാ​ണ് ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts