രാജ്കോട്ട്: ഗുജറാത്തിൽ ഭൂവുടമയുടെ നിരന്തര പീഡനത്തിന് ഇരയായ മുപ്പതുകാരി ജീവനൊടുക്കി. സുരേന്ദ്രനഗര്‍ ജില്ലയിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം.
യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിംഗ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു.
യുവതിയും ഭർത്താവും പാർമറിന്റെ കൃഷിയിടത്തിലെ ജോലിക്കാരായിരുന്നു. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കമെന്ന് പറഞ്ഞാണ് ഇവരെ പാർമർ ജോലിക്കെത്തിച്ചത്. ഇതിനുശേഷം യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.
നിരന്തര പീഡനത്തിൽ മനംനൊന്ത് ചൊവ്വാഴ്ച യുവതി കൃഷിയിടത്തിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനുപിന്നാലെ പ്രതി ഒളിവില്‍ പോയി. ആശുപത്രിയിൽ വച്ചാണ് യുവതി പീഡനവിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.