മയ്യിൽ: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കന്യാകുമാരി സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ കന്യാകുമാരി മാർത്താണ്ഡം സ്വദേശി ജെഹിൻരാജിനെ (24) ആണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ മയ്യിൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം അച്ഛൻ കടയിലും അമ്മ കുടുംബശ്രീ പരിപാടിക്കും പോയ സമയത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തവണ വ്യവസ്ഥകളിൽ ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചതിന്റെ തുക പിരിച്ചെടുക്കുന്ന ജോലിയാണ് ജെഹിൻരാജിന്. മയ്യിൽ എസ്ഐ പി. ബാബുമോന്റെ അവസരോചിതമായ ഇടപെടലാണ് പ്രതി പിടിയിലായത്.