പത്തനാപുരം: പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചു വന്ന യുവാവ് പിടിയിൽ. പിറവന്തൂർ ചെമ്പനരുവി സ്വദേശി സി.വൈ മഞ്ചേഷാ(37)ണ് പോലീസ് പിടിയിലായത്. മുൻ വാർഡ് മെമ്പറായ യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിതിലും അബ്കാരി കേസിലും അടിപിടി കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മഞ്ചേഷ്.
പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അച്ചൻകോവിൽ വഴി തമിഴ് നാട്ടിലേക്ക് ഓട്ടോയിൽ കടക്കാൻ ഒരുങ്ങുന്നതിനിടെ അച്ഛൻ കോവിൽ ചെക്ക്പോസ്റ്റിൽ നിന്നും പത്തനാപുരം പോലിസ് സംഘം മഞ്ചേഷിനെ പിടികൂടുകയായിരുന്ന. പുനലൂർ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണച്ചുമതല.