ഹരിപ്പാട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന പല്ലന ഇളയേരിത്തറ കിഴക്കതിൽ ശരത്കുമാർ (25), മുണ്ടംപറന്പ് കോളനി രാഹുൽ രാജ് (കിന്നു – 23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്തു ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ പല്ലന കലവറ മുണ്ടംപള്ളിൽ മനീഷ് (22), പല്ലന പുലത്തറ പുളിമൂട്ടിൽ കിഴക്കതിൽ മനു ദേവ് (കണ്ണൻ – 19), എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം പ്രതി പല്ലന സ്വദേശി വിഷ്ണു (20) ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഒരു വർഷം മുൻപു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണു കേസ്.