കൂട്ടിക്കൊണ്ടുപോയത് കള്ളംപറഞ്ഞ്! സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ചിറയിന്‍കീഴ് നടന്ന സംഭവം ഇങ്ങനെ…

ചി​റ​യി​ൻ​കീ​ഴ്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യായ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​ങ്ങു​ഴി മു​ട്ട​പ്പ​ലം കൊ​ടു​പ്പി​ൽ മാ​ട​ൻ​ന​ട​യ്ക്ക് സ​മീ​പം കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന് വി​ളി​യ്ക്കു​ന്ന അ​ഖി​ൽ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 25ന് വി​ദ്യാ​ർ​ഥി​നി​യെ കള്ളം പറഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ട് പോ​യി പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഈ ​വി​വ​രം സ്കൂ​ളി​ൽ കൂ​ട്ടു​കാ​രി​യോ​ട്് പ​റ​യു​ക​യും കൂ​ട്ടു​കാ​രി അ​ധ്യാ​പി​ക​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, ചി​റ​യി​ൻ​കീ​ഴ് എ​സ്ഐ. വി.​കെ.​ശ്രീ​ജേ​ഷ്, ഗ്രേ​ഡ് എ​സ്ഐ. വി​ജ​യ​ൻ​നാ​യ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ക​ർ​മ്മ​ച​ന്ദ്ര​ൻ , സി​പി​ഒ ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts