പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച പ്ര​തി സൈ​ത​ല​വി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ; മൃ​ത​ദേ​ഹ​ത്തി​ൽ പ​തി​നാ​റോ​ളം മു​റി​വു​കള്‍

മ​ഞ്ചേ​രി: പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി​യ്ക്ക​ടു​ത്തു പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ അ​ത്താ​ണി​ക്ക​ൽ ക​ല്ലി​ടു​ന്പി​ൽ പ​രേ​ത​നാ​യ പ​ള്ളി​ക്ക​ണ്ടി മൂ​സ​യു​ടെ മ​ക​ൻ സൈ​ത​ല​വി (56) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി പ​യ്യ​നാ​ട് പു​ളി​ക്ക​ൽ ജം​ഷീ​ദി(35) നെ ​പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ഇ​യാ​ളു​ടെ അ​റ​സ്റ്റ് കേ​സ​ന്വേ​ഷി​ക്കു​ന്ന മ​ഞ്ചേ​രി സി​ഐ സി. ​അ​ല​വി ഇ​ന്നു രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​ണ് സൈ​ത​ല​വി. 2016ലാ​ണ് പീ​ഡ​ന​ക്കേ​സ് ന​ട​ന്ന​ത്. ഈ ​കേ​സി​ൽ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​യ പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു. കേ​സി​ൽ അ​ടു​ത്ത​മാ​സം നാ​ലി​നു മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് സൈ​ത​ല​വി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ അ​ത്താ​ണി​ക്ക​ലി​ലെ ക​മു​കി​ൻ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സി​ഐ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ൽ പ​തി​നാ​റോ​ളം മു​റി​വു​ക​ളാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തു വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ ഡോ. ​ത്വ​യ്ബ​യും സം​ഘ​വം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ല​പ്പു​റ​ത്തു നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൈ​ത​ല​വി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts