പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളെ റിമാന്‍ഡ് ചെയ്തു. കിഴക്കന്‍ പേരാമ്പ്ര തണ്ടോറപാറ, ആശാരിക്കണ്ടി സ്വദേശികളായ ഷഫീഖ്, ജുനൈദ്, അന്‍ഷിഫ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവമാണ് മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ കെ.കെ.ബിജു പിടികൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം പ്രതി ഷഫീഖ് കാറില്‍ കയറ്റിക്കൊണ്ടുപോയി പേരാമ്പ്ര ടൗണിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തി കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കിഴക്കന്‍ പേരാമ്പ്രയിലെ വീട്ടില്‍ എത്തിച്ച് ഒന്നാം പ്രതി ഷഫീഖും രണ്ടാം പ്രതി ജുനൈദും ചേര്‍ന്ന് പീഡിപ്പിച്ചു. ഈ സംഭവത്തിനു ശേഷം കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര് പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി.
പീഢനത്തിനിരയായ പെണ്‍കുട്ടി രണ്ടു ദിവസം മുമ്പ് പ്രതികളിലൊരാള്‍ ജോലി ചെയ്യുന്ന പേരാമ്പ്രയിലെ ഷോപ്പിലെത്തി ഞരമ്പു മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണു സംഭവം പുറത്തറിയുന്നത്. കുട്ടിയെ പേരാമ്പ്ര ആശുപത്രിയില്‍ ചികിത്സക്കു വിധേയമാക്കിയിരുന്നു.
അറസ്റ്റിലായ മൂന്നു പേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു.
നാദാപുരം ഡിവൈഎസ്പി ജി.സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.