കോട്ടയം: എംജി സർവകലാശാല കാന്പസിൽ പീഡനം. ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനിയാണ് ബോയ്സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിക്കെതിരേ പോലീസിൽ പരാതി നല്കിയത്. വിദ്യാർഥിനി മുളന്തുരുത്തി പോലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത ശേഷം ഗാന്ധിനഗർ പോലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു.
ഏറ്റുമാനൂർ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുൻപാണ് പീഡനം നടന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ പരിചയപ്പെട്ട വിദ്യാർഥി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. പല തവണ കാന്പസിൽ വച്ച് പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
പഠനത്തിനിടെ വിദ്യാർഥി ഒരിക്കൽ വിവാഹത്തിൽനിന്ന് പിന്മാറിയതോടെ പെൺകുട്ടി ആദ്യം ഗാന്ധിനഗർ പോലീസിൽ ഒരു പരാതി നല്കിയിരുന്നു. അന്ന് ഇരുവരുടെയും വീട്ടുകാരെ പോലീസ് വിളിച്ചു വരുത്തി. ഇരുവരും വിവാഹത്തിന് സമ്മതമാണൊണ് അന്ന്് അറിയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ കോഴ്സ് പൂർത്തിയാക്കി ഇരുവരും മടങ്ങി. പിന്നീട് വിദ്യാർഥിയെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് പെൺകുട്ടി പോലീസിന് നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂട്ടുകാർക്കിടയിൽ പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്നതായും പരാതിയിൽ പറയുന്നു.