രാജ്കോട്ട്: ഗുജറാത്തിൽ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. 22 വയസുകാരനായ ഹർദേവ് മഷ്റുവാണ് അറസ്റ്റിലായതെന്ന് രാജ്കോട്ട് പോലീസ് കമ്മീഷണർ മനോജ് അഗർവാൾ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
രാജ്കോട്ടിലാണ് ഭാരത്നഗറിലാണ് സംഭവം. പൊതു ഉദ്യാനത്തിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കത്തിമുനയിൽ നിർത്തിയാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് ഇയാൾ കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.