ആറ്റിങ്ങല്‍: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മടവൂര്‍ പുലിയൂര്‍ക്കോണം ഷീജാമന്‍സിലില്‍ ഷിജു (35)വിനെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റുചെയ്തു.കടവിള സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുമായി സൗഹൃദത്തിലായശേഷം ഒരുമിച്ചുള്ള ഫോട്ടോകള്‍ രഹസ്യമായി എടുത്ത് അത് ഫെയ്സ് ബുക്കില്‍ പോസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
പോലീസ് പറയുന്നതിങ്ങനെ: ഫെയ്സ്ബുക്കു വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ഒരുദിവസം വര്ക്കലബീച്ചില് വച്ച് ഇരുവരും കണ്ടുമുട്ടി. അവിടെവച്ചാണ് യുവതിഅറിയാതെ ഇയാള്‍ മെബൈലില്‍ ഇരുവരുംഒന്നിച്ചിരിക്കുന്ന ഫോട്ടോ എടുത്തത്. പിന്നീട് ഇത് വാട്ട്സാപ്പ് വഴി യുവതിയ്ക്ക് അയച്ചായിരുന്നു ഭീഷണി.
കടയ്ക്കലില്‍ ആധുനിക രീതിയില്‍ ജെന്സ്ബ്യൂട്ടിപാര്ലര് നടത്തുന്ന ഷിജുവിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്നും യുവതികളെ ഇത്തരത്തില്‍ വശീകരിച്ച് ഭീഷണിപ്പെടുത്തി വശംവദരാക്കുന്നത് ഇയാളുടെ ഹോബിയാണെന്നും എസ്ഐ തന്‍സീം പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.