മു​പ്പ​തി​നാ​യി​രം രൂ​പ മു​ൻ​കൂ​ർ നല്‍കിയില്ലെങ്കില്‍..! ന​ഗ്നദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യി​ൽ​ നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം; പ്ര​തി​ക​ളെ ത​ന്ത്ര​ത്തി​ൽ കു​ടു​ക്കി പോ​ലീ​സ്

ആ​ലു​വ: യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ ഒ​ടു​വി​ൽ പോ​ലീ​സ് വി​രി​ച്ച വ​ലി​യ​ൽ കു​ടു​ങ്ങി.

പാ​ല​ക്കാ​ട് മ​ര​യ​മം​ഗ​ലം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ഭി​ൻ (25), വെ​ങ്ങോ​ല മേ​പ്പ​റ​ത്തു​പ​ടി ക​ണ്ണാ​ടി​പ്പ​ടി വീ​ട്ടി​ൽ സു​ധ​ർ​മ​ൻ(31) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ഭീ​ഷ​ണി​യി​ലൂ​ടെ പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

മു​പ്പ​തി​നാ​യി​രം രൂ​പ മു​ൻ​കൂ​ർ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് യു​വ​തി എ​സ്പി​യു​ടെ മു​ന്നി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ണം കൈ​മാ​റാ​നാ​യി യു​വ​തി നെ​ടു​മ്പാ​ശേ​രി​ക്ക് സ​മീ​പ​മെ​ത്തി. പ​ണം വാ​ങ്ങാ​ൻ സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ളെ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ത​ന്ത്ര​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​ർ ഇ​വ​ർ​ക്ക് ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ സു​ധീ​ർ, എ​സ്ഐ​മാ​രാ​യ കെ.​എ. ടോ​മി, എ​ൻ.​കെ. അ​ബ്ദു​ൾ ഹ​മീ​ദ്, എ​സ്‌​സി​പി​ഒ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, കെ.​എം. ഷി​ഹാ​ബ്, മാ​ഹി​ൻ ഷാ ​അ​ബു​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment