വിവാഹാഘോഷം വ്യത്യസ്തമാക്കുവാൻ പല വഴികളും തേടി പോകുന്നവരാണ് പുതുതലമുറ. അതിനായി എന്ത് മാർഗം സ്വീകരിക്കുവാനും അവർ തയാറാണ്. അത്തരമൊരു വ്യത്യസ്തതയാണ് ഏറെ കൗതുകകരമാകുന്നത്. ബ്രിട്ടണിലാണ് സംഭവം.
വിവാഹ വേദിയിലേക്ക് വരൻ ജാസ് എത്തിയത് യുദ്ധ ടാങ്കിന് മുകളിലാണ്. സാധാരണ വിവാഹവേദിയിലേക്ക് വധൂവരന്മാർ എത്തുന്നത് കാറിലും കുതിരപ്പുറത്തുമെല്ലാമാണ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വരൻ ടാങ്ക് തെരഞ്ഞെടുത്തത് വിവാഹത്തിനെത്തിയവരെ എല്ലാം അമ്പരപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.