കൊല്ലം :കേരളത്തിൽ ബിജെ പി യെയും, സംഘപരിവാറിനെയും ശക്തിപ്പെടുത്തുന്ന രഹസ്യ അജണ്ടയാണ് പിണറായി വിജയൻ നടപ്പിലാക്കുന്നതെന്ന് എൻ പീതാംബര കുറുപ്പ്. ഇന്ത്യയുടെ ചരിത്രം അറിയാത്തയാളാണ് പിണറായി വിജയനെന്നും ശബരിമലയെ കലാപഭൂമിയാക്കി മാറ്റി കോർപറേറ്റ് ഭീമൻമാർക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാനുള്ള പിണറായിയുടെ മനസിലിരുപ്പ് നടപ്പിലാവില്ലെന്നും പീതാംബരകുറുപ്പ് പറഞ്ഞു.
ചാത്തന്നൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു.
കെ പി സി സി അംഗം എൻ ജയചന്ദ്രൻ, എസ് ശ്രീലാൽ, എൻ ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ ജോർജ്ജ്, മൈലക്കാട് സുനിൽ, ബ്ലോക്ക് ഭാരവാഹികളായ ദേവരാജൻ നായർ, ആർ ഹരിലാൽ, നിസാർ ചിറക്കടവ്, സൂസൻമാണി, പ്രശാന്ത് പൂയപ്പള്ളി, എച്ച് ദിലീപ്, ബിജു വിശ്വരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.