കാസർഗോഡ്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പീതാംബരന്റെ ഭാര്യ.
പീതാംബരൻ കുറ്റം ചെയ്തെന്നു വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പാർട്ടി നിർദേശപ്രകാരമായിരിക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തങ്ങളുടെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. അപ്പോള്‍ പോലും സഹായിക്കാന്‍ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തത്.
വിഷമത്തിൽ ഓരോന്നു വിളിച്ചു പറയുന്നതായിരിക്കാം..! പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി
കോഴിക്കോട്: പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം പാർട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തൽ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പീതാംബരൻ കേസിൽപ്പെട്ടതിന്റെ വിഷമത്തിൽ ആയിരിക്കും കുടുംബാംഗങ്ങൾ ഓരോന്നും ഇങ്ങനെ പറയുന്നത്. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് പീതാംബരൻ ഭാര്യയോട് പറഞ്ഞതായിരിക്കാം. എന്നാൽ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും കോടിയേരി പറഞ്ഞു.