കൊല്ലം :കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഉന്നതതല യോഗം വിളിക്കാമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും, കൊടിക്കുന്നിൽ സുരേഷ് എംപിക്കും ഉറപ്പു നൽകി. കശുവണ്ട ി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി മാർ കേന്ദ്ര മന്ത്രിയെ കണ്ടതിനെ ് തുടർന്നാണ് ഉറപ്പു നൽകിയത്.
കശുവണ്ട ി മേഖലയിലെ പ്രതിന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കണമെന്ന് എംപി മാർ ആവശ്യപ്പെട്ടു. ബാങ്കുകളുടെ ഭാഗത്തു നിന്നും ഉദാരമായ സമീപനം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തല യോഗത്തിൽ തീരുമാനമായെങ്കിലും നാളിതുവരെ നടപ്പാക്കിട്ടില്ല.
യോഗ തീരുമാന പ്രകാരം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുളള റിപ്പോർട്ടിനെ ആസ്പദമാക്കി ബാങ്കുകൾ കശുവണ്ട ി മേഖലയെ പ്രത്യേക പരിഗണന നൽകി പുനരുദ്ധരിക്കുവാൻ ആവശ്യമായ നിർദ്ദേശം കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
പ്രതിസന്ധി മൂലം കശുവണ്ട ി വ്യവസായികൾ ആത്മഹത്യ ചെയ്തതും ബാങ്കുകളുടെ നിലപാട് തുടർന്നാൽ ആത്മഹത്യാ നിരക്കു വർദ്ധിക്കുമെന്നും മന്ത്രിയെ ധരിപ്പിച്ചു. കശുവണ്ട ി വ്യവസായം തകർന്നത് മൂലം മൂന്ന് ലക്ഷത്തോളം വരുന്ന കശുവണ്ട ി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഇത് ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ചർച്ചയിൽ ഉന്നയിച്ചു.
. എൻ.കെ. പ്രേമചന്ദ്രൻ എം.പി., കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരോടൊപ്പം കശുവണ്ട ി വ്യവസായ സംരക്ഷണ സമിതി കണ്വീനർ കെ. രാജേഷ്, വൈസ് പ്രസിഡന്റ് ബി. മാത്യുകുട്ടി എന്നിവരും മന്ത്രിയുമായുളള ചർച്ചയിൽ പങ്കെടുത്തു.