വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്രാ​വ്; ചി​രി​യോ​ടെ യാ​ത്രി​ക​ര്‍

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്ന് ജ​യ്പൂ​രി​ലേ​ക്കു​ള്ള ഗോ​എ​യ​റി​ന്‍റെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്രാ​വ്. യാ​ത്ര പു​റ​പ്പെ​ടു​വാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രാ​വ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി​പ്പ​റ്റി​യ​ത്.

പ്രാ​വ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ കൂ​ടി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പ​റ​ന്ന് ന​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി. ജീ​വ​ന​ക്കാ​ര്‍ പ്രാ​വി​നെ പി​ടി​കൂ​ടു​വാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​റെ നേ​ര​ത്തി​ന് ശേ​ഷം പ്രാ​വ് ത​ന്നെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ഇ​തെ തു​ട​ര്‍​ന്ന് വി​മാ​നം അ​ര​മ​ണി​ക്കൂ​ര്‍ താ​മ​സി​ച്ചു. 6:15ന് ​ജ​യ്പൂ​രി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന വി​മാ​നം 6:45നാ​ണ് എ​ത്തി​യ​ത്.

Related posts

Leave a Comment