നഗരത്തിലെ നിരത്തുകളിൽ കൊത്തിപ്പെറുക്കി നടന്ന പ്രാവുകൾക്ക് മക്കൾ തീറ്റകൊടുത്തതിന് നഗരസഭ അമ്മയ്ക്ക് 7000 രൂപ പിഴയിട്ടു. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് എന്ന സ്ഥലത്തായിരുന്നു സംഭവം. ഷോപ്പിംഗിനിറങ്ങിയതായിരുന്നു കാറ്റി ട്രൂഡിഗിൽ എന്ന അമ്മയും അവരുടെ അഞ്ചും മൂന്നും വയസുള്ള രണ്ടു മക്കളും.
ഷോപ്പിംഗ് നടത്തി ക്ഷീണിച്ച മക്കൾക്ക് അമ്മ സാൻവിച്ച് വാങ്ങി നൽകി. നഗരത്തിലെ റോഡിന്റെ വശങ്ങളിൽ ഇട്ടിരുന്ന ബഞ്ചിലിരുന്ന് സാൻവിച്ച് കഴിക്കുകയായിരുന്നു മക്കൾ. അപ്പോൾ കുറേ പ്രാവുകൾ അവർക്കു ചുറ്റും കൂടി. പ്രാവുകളെ കണ്ട കുഞ്ഞുങ്ങൾ തങ്ങളുടെ സാൻവിച്ചിന്റെ കഷണങ്ങൾ മുറിച്ച് പ്രാവുകൾക്കും നൽകുകയായിരുന്നു.
പ്രവുകൾ അത് കഴിച്ചുകൊണ്ടിരിക്കുന്പോഴാണ് നഗരസഭ ശുചീകരണ തൊഴിലാളികളെത്തി കുട്ടികളുടെ അമ്മയുടെ പേരിൽ പിഴയടിച്ചത്. നിരത്തിൽ മാലിന്യം നിക്ഷേപിച്ചു എന്നാണ് അമ്മയ്ക്കുമേൽ ചുമത്തിയിരിക്കുന്ന കുറ്റം.