മാപ്രാണം: തൂണിലും തുരുന്പിലും മാത്രമല്ല പെൻസിൽ തുന്പിലും ലോകകകപ്പ് ഫുട്ബോൾ വിസ്മയങ്ങൾ വിരിയുകയാണ്.
പെൻസിൽ കാർവിംഗിൽ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന ഇരിങ്ങാലക്കുട മാപ്രാണം ചാലിശേരി വീട്ടിൽ ലോനപ്പൻ മകൻ ഷാന്റോ ലോകകപ്പ് പ്രമാണിച്ച് പെൻസിൽ തുന്പിൽ ലോകകപ്പിന്റെ മാതൃകയാണ് മെനഞ്ഞെടുത്തത്. കപ്പിന് നിറം കൂടി കൊടുത്തതോടെ സംഗതി ഉഷാറായി.
ഇത്തരത്തിൽ നിരവധി പെൻസിൽ കാർവിംഗുകളും കൊത്തുപണികളും ഷാന്േറാ തീർത്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറാണ് ഷാന്റോ.
വലിയൊരു ലോകകപ്പിനു മുകളിൽ ചെറിയൊരു ലോകകപ്പും പെൻസിലിൽ ഷാന്റോ മെനഞ്ഞിട്ടുണ്ട്. വുഡിലും ലെഡിലും തീർത്ത ഈ വിസ്മയത്തിന് ഒന്പത് എംഎം വലിപ്പമുണ്ട്.