പാചകം ചെയ്ത വിഭവങ്ങൾ നന്നായി രൂപകല്പന ചെയ്യാനും അവയെ ആകർഷകമായി അവതരിപ്പിക്കാനും ഇഷ്ടപ്പെടുന്ന പാചകക്കാരുണ്ട്. അങ്ങനെയുള്ളവരെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് വൈറലായ ഈ വീഡിയോ.
അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ജാപ്പനീസ് റൈസ് ബോളുകൾ പെൻഗ്വിന്റെ രൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്.
മനോഹരമായ ചെറിയ പെൻഗ്വിനുകളോട് സാമ്യമുള്ള റൈസ് ബോളുകൾ ഫീച്ചർ ചെയ്യുന്ന വീഡിയോയുടെയും ചിത്രങ്ങളുടെയും മിശ്രിതമാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലാകുകയും ആയിരക്കണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു. സംഭവം ക്യൂട്ട് ആയിരിക്കുന്നെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.
പെൻഗ്വിൻ പോലുള്ള റൈസ് ബോളുകളുടെ വലുപ്പത്തെക്കുറിച്ച് കാഴ്ചക്കാർക്ക് സൂചന നൽകാനായി നന്നായി തയ്യാറാക്കിയ അരി ഉരുളകൾ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നത് പങ്കിട്ട വിഷ്വലുകളിലൊന്നിൽ കാണാം. നെറ്റിസൺസ്മാർക്കിടയിൽ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.