ന്യൂഡൽഹി: രാഷ്ട്രീയക്കാരെ കുടുക്കാനായി പാക്കിസ്ഥാനിലെ സിനിമാ നടിമാരെ പെൺകെണിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് നടിമാർ.
പാക്ക് സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ ആദിൽ രാജയാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ഈ ആരോപണം ഉന്നയിച്ചത്.
പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി.
‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച ആളാണ് സാജൽ അലി. വ്യക്തിഹത്യ നടത്തുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.
രാജ്യം ധാർമികമായി അവഹേളിക്കപ്പെട്ട്, മ്ലേച്ഛമായ അവസ്ഥയിൽ ആയത് സങ്കടകരമാണെന്നും അവർ കുറിച്ചു.
രാജ്യത്തെ നടിമാരെ ഉപയോഗിച്ചാണ് സൈന്യം രാഷ്ട്രീയക്കാരെ കുടുക്കുന്നതെന്നായിരുന്നു ആദിൽ രാജയുടെ അവകാശവാദം. നടിമാരുടെ പേര് പുറത്തുവിട്ടില്ലെങ്കിലും ചില സൂചനകൾ നൽകിയിരുന്നു.