കോട്ടയം: സംസ്ഥാന നോണ്‍ ജേണലിസ്റ്റ് പെന്ഷന് പദ്ധതിയിലേക്കുള്ള അംഗത്വത്തിനും പെന്ഷൻ അനുവദിച്ചുകിട്ടണമെന്നുള്ള അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി അംഗത്വത്തിന് അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവരുടെ അപേക്ഷകള്‍ പരിഗണിച്ച് അംഗത്വം അനുവദിക്കുകയും പെന്ഷന് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കുകയും വേണം.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഹയര്‍ പെന്ഷന് പദ്ധതി പൂര്‍ണമായും കോടതിവിധി മാനിച്ചുവേണം നടപ്പക്കേണ്ടത്. പിഎഫ് പെന്ഷന് പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ അംഗങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ഭാരവാഹികളായ എം. ജമാല്‍ ഫൈറൂസ്, ജയകുമാര്‍ തിരുനക്കര, ആര്. മല്ലികാദേവി, എസ്. വിജയന്, കോര സി. കുന്നുംപുറം, ആര്. നാരായണന് നായര്‍, എം.ടി. വിനോദ്കുമാര്‍, രാമഭദ്രന്, ടി. ഇസ്മയില്‍, എം. അരവിന്ദാക്ഷന്, എം.പി. മനീഷ്, ടി. അസീര്‍, സി. രതീഷ്കുമാര്‍, അബ്ദുള്‍ ഹമീദ്, റോബിന് ജോസഫ്, പി.വി. ബിജുമോന്, ആര്. രാധാകൃഷ്ണന്, സി.ടി. അയ്മു, വിജി മോഹന്‍, എം.കെ. രതീന്ദ്രന്‍, ഒ.സി. സചീന്ദ്രന്‍, ധര്മരാജന്, ഫൈസലു റഹ്മാന്, സിജി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.