കൊല്ലം: വയോധികന് പെൻഷൻ നിഷേധിച്ച തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ക്ഷേമനിധി ബോർഡിന്റെ കൊല്ലം ഓഫീസിലെ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്.
പന്മന ചിറ്റൂർ മുല്ലശേരി പുത്തൻവീട്ടിൽ ലോറൻസ് ഫെർണാണ്ട സ് (87) സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് ക്ഷേമനിധി ബോർഡിൽ നിന്നും സ്ഥിരമായി പെൻഷൻ ലഭിച്ചിരുന്നു. ഒരു വർഷത്തിനു മുന്പ് പെൻഷൻ മുടങ്ങി.
മരുന്നിനും മറ്റ് ചെലവുകൾക്കും ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് നിരവധി തവണ ക്ഷേമനിധി ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടാ യില്ല. ബോർഡ് ഉദ്യോഗസ്ഥനെ ഒടുവിൽ കണ്ടപ്പോൾ ആധാർ നന്പർ എഴുതിവാങ്ങിയ ശേഷം പെൻഷൻ അയക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്