കരുനാഗപ്പള്ളി’: തയ്യല്തൊഴിലാളികളുടെയും നിര്മ്മാണതൊഴിലാളികളുടെയും ക്ഷേമപെന്‍ഷനുകള്‍ ഓണമായിട്ടും ലഭിക്കാതെ വന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ബോര്‍ഡിന്റെ പിടിപ്പുകേടും മൂലമാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ബാബു അമ്മവീട് പറഞ്ഞു.
കേരള നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം. അസംഘടിത തൊഴിലാളികളുടെയും പെന്ഷന് കൃത്യസമയത്ത് കൊടുക്കുവാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടിശി ക ഉള്‍പ്പെടെയുള്ള പെന്ഷന് കൊടുക്കുന്നതിന് ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കരുണാലയം സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.മരങ്ങാട്ട് സുനി, വേണാട്ട് ചന്ദ്രബാബു, രവിമനയ്ക്കല്, സബീര്‍ വവ്വാക്കാവ്, ജഗദീഷ്, സരസന് മണപ്പള്ളി, സതീശന്, പുതുക്കാട്ട് താഹ, ശകുന്തള അമ്മവീട്, ആന്റണി സക്കറിയാസ്, പെരുമാനൂര്‍ രാധാകൃഷ്ണന്, തുടങ്ങിയവര്‍ പ്രസംഗിച്ചു