ഏ.ജെ.വിൻസൻ
തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി.
2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്കുന്നത്.
18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്.
ജില്ലയും കൈമാറിയ തുകയും
തൃശൂർ – 1, 03, 30,000
പാലക്കാട് – 1, 20, 31,900
തിരുവനന്തപുരം – 74,90,700
കൊല്ലം – 66,39,750
പത്തനംതിട്ട – 24,72,350
ആലപ്പുഴ – 74,63, 050
കോട്ടയം – 35,46,950
ഇടുക്കി – 13, 27,750
എറണാകുളം – 54,97,100
മലപ്പുറം – 1, 21,07,650
കോഴിക്കോട് – 1, 01, 28,650
വയനാട് – 16, 21,700
കണ്ണൂർ – 84,73, 200
കാസർഗോഡ് – 38,91,150