പത്തനംതിട്ട: കഞ്ചാവുസംഘത്തെ തേടിയുള്ള എക്സൈസ് റെയ്ഡിനിടയില്‍ അടൂരില്‍ മൂന്നംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പില്‍ (പാറക്കൂട്ടത്ത് സുധീര്‍ മന്‍സില്‍) ഷമീല(36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാടകവീട്ടിൽ പെൺവാണിഭം
വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ കഞ്ചാവ് കേസുകളില്‍ സ്ഥിരം പ്രതിയായ പഴകുളം സ്വദേശി അംജിത്ത് കോഴിക്കോട് വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്കിയ വിവരം അനുസരിച്ചാണ് ജംഷീറിനെ തേടി പറക്കോട് എക്സൈസ് സംഘം പന്നിവിഴ ഓള് സെയിന്‍സ് സ്കൂളിനടുത്തുള്ള വീട്ടില്‍ എത്തിയത്.
വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ 30 ഗ്രാം കഞ്ചാവ് സിഗരറ്റ് കൂടിനുള്ളില്‍ കണ്ടെത്തി. ഈ സമയം അവിടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
വീട് വാടകയ്ക്ക് എടുത്തിരുന്നത് അംജിത്തും ജംഷീറും ചേര്‍ന്നാണ്. സ്ത്രീകളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്.
ഷമീല ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇവര്‍ എട്ട് മാസമായി കെട്ടിടം വാടകയ്ക്കെടുത്ത് ഇടപാട് നടത്തി വരികയായിരുന്നു.
പിടിയിലായവരുടെ വാട്ട്സാപ്പിലുള്ള അടൂരിലും പരിസരത്തുമുള്ളവരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.ഇന്‍സ്പെക്ടര്‍ ബിജു, എസ്ഐമാരായ ധധ്യ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇടപാടുകാരെ എത്തിച്ചതു വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ
പത്തനംതിട്ട: വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഇടപാടുകാരെ എത്തിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ ചിത്രവും റേറ്റും വാട്ട്സാപ്പ് വഴി ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കും.
ആവശ്യക്കാര്‍ വീട്ടില്‍ എത്തുകയോ കാറില്‍ എത്തി പെണ്‍കുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയോ ആണ് ചെയ്തിരുന്നത്. 3000 രൂപയാണ് നിരക്ക് ഈടാക്കിയിരുന്നത്.