കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. തമ്മനം കാരണക്കോടം സംഗീതാ കമ്പനിക്കു സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു പെണ്‍വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റെയ്ഡില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു(32), ഭാര്യ അനു ദിനു(25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന് (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്.
ഇന്നലെ രാത്രി നോര്‍ത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ ഗിരീഷ്കുമാറും, അശ്വിനും ഇടപാടുകാരാണ്. ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു പെണ്‍വാണിഭ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.
കുറച്ചുകാലം മുമ്പ് മാത്രമാണ് ഇന്നലെ റെയ്ഡ് നടന്ന വീട് വാടകയ്ക്കെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്്ത്രീകളെ എത്തിച്ചായിരുന്നു നടത്തിപ്പുകാരായ ദിനുവും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു റെയ്ഡ്. ഇടപാടുകാരെന്ന വ്യാജേന സ്ഥലത്തെത്തിയാണ് പോലീസ് പെണ്‍വാണിഭസംഘത്തെ പിടികൂടിയത്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലാരിവട്ടം എസ്ഐ ബേസില്‍ തോമസ്, അഡീഷണല്‍ എസ്ഐ സുനുമോന്‍, സിപിഓമാരായ സി.സി. സജീവ്, രാജീവ്, വനിതാ സിപിഒമാരായ സാവിത്രി, റെജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം കലൂരില്‍നിന്നും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പിടികൂടിയിരുന്നു.