ലോകത്ത് മനുഷ്യന് ഏറ്റവും ആവശ്യമുള്ള വസ്തു ഏതെന്നു ചോദിച്ചാല്‍ ആത്മാര്‍ഥയോടെയുള്ള ഉത്തരം പണമെന്നായിരിക്കും.
ജനക്കൂട്ടത്തിനു നടുവിലേക്ക് ഏതാനും കറന്‍സികള്‍ എറിഞ്ഞു കൊടുത്താല്‍ അതിനോടുള്ള അവരുടെ പ്രതികരണം കണ്ടാല്‍ തന്നെ ഇതു മനസ്സിലാകും.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. @paganhindu എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
വൃത്തിയില്ലാത്ത അഴുക്കുചാലില്‍ നിന്നും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ 10ന്റേയും, 100ന്റേയും നോട്ടുകള്‍ ശേഖരിക്കുന്ന വീഡിയോ ആണ് പ്രചരിക്കപ്പെട്ടത്.
നൂറ് കണക്കിനാളുകള്‍ റോഡില്‍ നിന്നും ഇവരെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും.
അഴുക്കു ചാലില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ കൈകൊണ്ട് വെള്ളത്തില്‍ എന്തോ തപ്പിനോക്കുന്നതും കാണാം.
വേസ്റ്റുകള്‍ നിറഞ്ഞ ചാലില്‍ നിന്നും ദുര്‍ഗന്ധം വമിയ്ക്കുന്നതു പോലം കൂട്ടാക്കാതെ ചിലര്‍ ആ അഴുക്ക് ചാലില്‍ നിന്നും എന്തോ എടുത്ത് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.
‘ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള പട്ടണമായ സസാറാമിലെ അഴുക്കുചാലില്‍ പൊങ്ങിക്കിടക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും കറന്‍സി നോട്ടുകള്‍ കണ്ടെത്തി.’ വീഡിയോ പങ്കുവച്ച് കൊണ്ട് പാഗന്‍ എന്ന് പേരിട്ട ട്വിറ്റര്‍ ഹാന്റിലില്‍ നിന്നും ഇങ്ങനെ എഴുതി,
10, 100, 200, 500 രൂപയുടെ കറന്‍സികള്‍ അഴുക്കുചാലില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനു പിന്നാലെ പോലീസ് സംഭവത്തില്‍ അന്വേണം ആരംഭിച്ചു.
നാല് മണിക്കൂറോളം പോലീസ് പ്രദേശത്ത് അന്വേഷണം നടത്തി. എന്നാല്‍ പണം കണ്ടെത്താത്തതിനെ തുടര്‍ന്ന് പോലീസ് തിരിച്ച് പോയി.
പോലീസ് സ്ഥലത്ത് നിന്ന് പോയതിന് പിന്നാലെയാണ് പാലത്തിന് താഴെയുള്ള ഓടയില്‍ നിന്നും ആളുകള്‍ നോട്ടുകെട്ടുകളുമായി കയറി വന്നത്.