മുംബൈയിലെ റെയിൽവേ ട്രാക്കുകളിൽ ആളുകൾ ഭക്ഷണം പാകം ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മാഹിം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റെയിൽവേ ട്രാക്കുകൾക്കിടയിൽ ഇരുന്ന് സ്റ്റൗവിൽ ഭക്ഷണം തയാറാക്കുന്ന സ്ത്രീകളുടെ സൂം ഇൻ ഷോട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്, കൂടാതെ ചില പെൺകുട്ടികൾ അവിടെ പഠിക്കുന്നതും കാണിക്കുന്നു. കുട്ടികൾ ഓടുന്നതും സമീപത്ത് ചിലർ ഉറങ്ങുന്നതും വീഡിയോയിൽ കാണാം.
Between the railway tracks at Mahim JN@RailMinIndia @grpmumbai @drmmumbaicr @drmbct pic.twitter.com/YtTg6gWmWC
— मुंबई Matters™ (@mumbaimatterz) January 24, 2024
വീഡിയോ 21,000-ത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. നിരവധിപേർ ആശങ്ക പ്രകടിപ്പിച്ച് വീഡിയോയ്ക്ക് താഴെ കമന്റുമായിട്ട് എത്തി. “വളരെ അപകടകരമാണ് ദയവായി ആരെങ്കിലും അതിൽ നടപടിയെടുക്കുക, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിഴവാണ്’ സ്ഥിതിഗതികൾ കാണുമ്പോൾ സങ്കടമുണ്ടെന്നും അവർ തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നുമാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
പിന്നാലെ മുംബൈ സെൻട്രലിലെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രശ്നം പരിശോധിക്കാൻ വെസ്റ്റേൺ റെയിൽവേയിലെ അധികാരികളോട് നിർദേശിക്കുകയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർപിഎഫ്) നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാചകരെ നീക്കം ചെയ്യുകയായിരുന്നു.