പീഡനക്കേസില്‍ പ്രതിയായ മന്ത്രവാദിയെ അന്വേഷിച്ചെത്തിയവരുടെ വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം.
കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ചാരുപറമ്പില്‍ മന്ത്രവാദിയായ രവിയുടെ സ്വകാര്യ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങളണ് തകര്‍ത്തത്.
അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകര്‍ത്തത്. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്നാണ് രവിയുടെ ‘ആശ്രമ’ത്തിലേക്ക് വാഹനങ്ങള്‍ എത്തിത്.
കാറുകളും ഓട്ടോയുമാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമ പ്രകാരം അത്തോളി പോലീസ് കേസെടുത്ത്, നാലു ദിവസം ഇയാള്‍ റിമാന്റിലായിരുന്നു.
തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രകടനങ്ങളും, റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. വീണ്ടും ഇവിടെ ‘ഉറഞ്ഞു തുള്ളല്‍’ ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
നാട്ടുപ്രദേശത്ത് കൂലിപ്പണിക്ക് പോയിരുന്ന രവി ഏറെക്കാലമായി മന്ത്രവാദി വേഷത്തിലായിരുന്നു