എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല…! മെട്രോ സ്‌റ്റേഷനില്‍ പേരെഴുതി വയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു;മെട്രോ സ്‌റ്റേഷനില്‍ മലയാളി ചെയ്യുന്ന അക്രമങ്ങള്‍ ഇതൊക്കെ…

cocho600കൊച്ചി: മലയാളി ഒരിക്കലും നന്നാവില്ല എന്നു പറയുന്നത് എത്ര ശരി. എവിടെച്ചെന്നാലും സ്വന്തം പേരെഴുതി വയ്ക്കുന്ന മനോവൈകല്യം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതും മലയാളികളിലാണ്. സാധാരണ ട്രെയിനുകള്‍ പേരെഴുതി മുടിച്ചെങ്കിലും കൊച്ചി മെട്രോയുടെ കാര്യത്തിലെങ്കിലും സ്ഥിതി വ്യത്യസ്ഥമാവുമെന്നു പലരും കരുതി. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി.പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്നു പറയാറുണ്ടല്ലോ. മെട്രേ്ാ സേവനം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്‌റ്റേഷനുകളില്‍ അങ്ങോളമിങ്ങോളം കാണാനാവുന്നത് മലയാളികളുടെ ‘കലാവിരുതാണ്. മെട്രോ സ്‌റ്റേഷനിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം.

ആദ്യ ദിവസം തന്നെ 15 പേര്‍ക്കാണ് പിഴ വിധിച്ചത്. ഇതുവരെ 114 പേരില്‍ നിന്ന് പിഴ ഈടാക്കി. എന്നാല്‍ തുക എത്രയെന്ന കാര്യം മെട്രോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ടിക്കറ്റെടുത്തതിനെക്കാള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തവരും, അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സ്‌റ്റേഷനുകളില്‍ ചെലവഴിച്ചവരുമാണു പിഴയടച്ചവരില്‍ ഭൂരിപക്ഷവും. പാലാരിവട്ടം, പത്തടിപാലം സ്‌റ്റേഷനുകളിലെ തൂണികളിലാണു മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരുകള്‍ എഴുതിയിരിക്കുന്നത്.

Kochi4-600x390പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്‌ളോറില്‍ വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയും അല്ലാതെയും യാത്രക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മെട്രോ സ്‌റ്റേഷനുകള്‍ വൃത്തികേടാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കെഎംആര്‍എല്‍ അധികൃതരും വ്യക്തമാക്കുന്നു.ആദ്യ യാത്രയില്‍ തന്നെ ടിക്കറ്റുകള്‍ ട്രെയിനിന്റെ വശത്തെ ഗ്ലാസുകള്‍ക്കിടയില്‍ കുത്തിനിറച്ച സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഒരു മാറ്റവുമുണ്ടായിട്ടില്ല.

 

Related posts