ഗ്രാ​മ​ത്തെ ക്ഷേ​ത്ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു: മ​ണ്ണി​ൽ ന​ഗ്ന​പാ​ദ​രാ​യി ന​ട​ന്ന് ഗ്രാ​മ​നി​വാ​സി​ക​ൾ

ന​ഗ്ന​പാ​ദ​രാ​യി ആ​ളു​ക​ൾ ന​ട​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് ഇ​ന്ത്യ​യി​ൽ. ചെ​ന്നൈ​യി​ൽ​നി​ന്ന് 450 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ആ​ൻ​ഡ​മാ​ൻ (Andaman) എ​ന്ന കൊ​ച്ചു ഗ്രാ​മ​മാ​ണ് അ​ത്.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട് ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ണ്. റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് പ്രാ​യ​മാ​യ​വ​രോ രോ​ഗി​ക​ളോ മാ​ത്ര​മേ ഇ​വി​ടെ ചെ​രു​പ്പ് ധ​രി​ക്കാ​റു​ള്ളൂ.

കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്ന​ത് പോ​ലും ചെ​രു​പ്പ് ധ​രി​ക്കാ​തെ​യാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​ഗ്രാ​മ​ത്തി​ൽ ഉ​ള്ള ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്താ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ഴും ചെ​രു​പ്പ് ധ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്.

മു​ത്യാ​ല​മ്മ എ​ന്ന ദേ​വി ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​ദേ​വി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് മ​ണ്ണി​ൽ ന​ഗ്ന​പാ​ദ​രാ​യി ഇ​വ​ർ ന​ട​ക്കു​ന്ന​ത്.

ക്ഷേ​ത്രം പോ​ലെ​യാ​ണ് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ അ​വ​ർ കാ​ണു​ന്ന​ത്. ആ​ളു​ക​ൾ ചെ​രു​പ്പ് ധ​രി​ച്ച് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ത്ത പോ​ലെ ഗ്രാ​മ​ത്തി​ലും ചെ​രുപ്പു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment