റെയില്‍വേ സ്റ്റേഷനിലെ ഫ്രീ വൈഫൈ കൊണ്ട് ഗുണം പോണ്‍സൈറ്റുകള്‍ക്ക്. വൈഫൈ ഉപയോക്താക്കളില്‍ മിക്കവരും ഇത് വിനിയോഗിക്കുന്നത് അശ്ലീല വീഡിയോ കാണാനാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നല്‍കും. ആദ്യ അര മണിക്കൂര്‍ സെഷന് അവസാനിച്ചതിന് ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പണം നല്‍കണം.
സെക്കന്തരാബാദ് സ്റ്റേഷനിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ലൈംഗിക ഉള്ളടക്കം കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് RailTel കണ്ടെത്തിയിരിക്കയാണ്.
അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഒന്നാം സ്ഥാനത്താണ്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്.
തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍ടെല്‍ പറയുന്നതനുസരിച്ച്, സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന എല്ലാ സെര്ച്ചിംഗിന്റെയും ഡൗണ്‍ലോഡുകളുടെയും 35% -വും അശ്ലീലമാണ്.
റെയില്‍വേ സ്റ്റേഷനുകളില്‍, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ ണശഎശ നല്‍കും. ആദ്യ അര മണിക്കൂര്‍ സെഷന് അവസാനിച്ചതിന് ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പണം നല്‍കണം.
ഇതേപ്പറ്റി ഒരു മുതിര്‍ന്ന റെയില്‍ടെല്‍ ഉദ്യോഗസ്ഥന് പറഞ്ഞതിങ്ങനെ, ‘ഞങ്ങളുടെ ഗേറ്റ്വേ ഡാറ്റ കാണിക്കുന്നത് മിക്കവാറും വൈഫൈ ഉപയോഗിച്ച് തിരഞ്ഞിരിക്കുന്നത് അശ്ലീല ഉള്ളടക്കങ്ങളാണ് എന്നാണ്. നൂറുകണക്കിന് അശ്ലീല വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാനാവാത്തതാണ്. എന്നാല്‍, VPNഉം മറ്റും ഉപയോഗിച്ചും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ കണ്ടന്റുകള്‍ കാണുന്നവരും ഡൗണ്‍ലോഡ് ചെയ്യുന്നവരും കൂടുതലാണ്.’
അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോണ് സൈറ്റുകളില്‍ നിന്നാണ്.’
തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിലും ഒന്നാമതാണ്.