വിവാഹസദ്യയില്‍ പപ്പടം പൊടിഞ്ഞുപോയി, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് കല്യാണത്തിനെത്തുന്നവര് തമ്മില്‍ തല്ലുന്നത് ഇക്കാലത്തെ ഫാഷനാണ്.
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
വിവാഹവേദി തന്നെയാണ് സ്ഥലം, രാജ്യം അങ്ങ് പാക്കിസ്ഥാനിലും. വിവാഹത്തിന് വിളമ്പിയ ബിരിയാണിയില്‍ മട്ടന്‍ പീസില്ല എന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം.
വീഡിയോയുടെ തുടക്കത്തില്‍ എല്ലാവരും സമാധാനമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാം.
പെട്ടെന്നാണ് ഒരാള്‍ എത്തി മറ്റൊരാളെ പുറകില്‍ നിന്നും അടിക്കുന്നത്. ഇതിനു പിന്നാലെ എല്ലാവരും പരസ്പരം കൂട്ടയടിയാവുകയായിരുന്നു.
രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം ഭക്ഷണം കഴിക്കാനിരുന്ന മുഴുവന്‍ പേരും ഏറ്റെടുത്ത് വലിയ സംഘര്‍ഷത്തില്‍ അവസാനിപ്പിച്ചു.