അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ വ്യക്തിയാണ് ആന്റണി വർഗീസ് എന്ന പെപ്പേ.
ഇപ്പോൾ പ്രണയദിനത്തിൽ ആന്റണി പങ്കുവച്ച മനോഹരമായ വരികളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഒപ്പം പഴയകാല പ്രണയചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഒൻപതു വർഷം മുൻപ് പ്രണയിച്ചു നടക്കുന്ന ആന്റണിയെയും ഭാര്യ അനീഷയെയും ചിത്രത്തിൽ കാണാം.
ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി… ഒരു ഒൻപത് വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.-ചിത്രം പങ്കുവച്ച് ആന്റണി കുറിച്ചു.
സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്ന ആന്റണിയും അനീഷയും 2021 ഓഗസ്റ്റിലാണ് വിവാഹിതരായത്. വിദേശത്ത് നഴ്സാണ് അനീഷ.