അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയത്! ശ്രദ്ധേയമായി, യുവതാരം ആന്റണി വര്‍ഗീസിന്റെ തൊഴിലാളിദിനാശംസ

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വന്ന വ്യക്തിയാണ് താനെന്ന് പല അഭിമുഖങ്ങളിലും ആന്റണി ആവര്‍ത്തിച്ചിട്ടുണ്ട്.

ആരാധകര്‍ സ്നേഹത്തോടെ പെപ്പെ എന്ന് വിളിക്കുന്ന ആന്റണി തൊഴിലാളി ദിനമായ മെയ് ഒന്നിന് അപ്പന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

‘തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയത്’. അപ്പന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ആന്റണി കുറിച്ചു.

മികച്ച പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് താഴെ ലഭിക്കുന്നത്. രാവിലെ മുതല്‍ കുറെ തൊഴിലാളി ദിനാശംസകള്‍ കണ്ടു. പക്ഷെ ഇതാണ് ഒരുപാട് സന്തോഷം തോന്നിയ ഫോട്ടോ’ എന്നും ‘ വലിയ സെലിബ്രിറ്റി ആയിട്ടും ഇഷ്ടം പോലെ ഫാന്‍സുണ്ടായിട്ടും സ്വന്തം അച്ഛന്‍ ഓട്ടോ ഡ്രൈവറാന്ന് പറയാന്‍ മടി കാണിക്കാത്ത പെപ്പെയുടെ മനസിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകന്‍ അരുണ്‍ ഗോപിയും ആന്റണിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഒരു മകന്‍ ഇതിലും നന്നായി എങ്ങനെയാണ് തൊഴിലാളിദിനം ആശംസിക്കുക അഭിമാനം ആന്റപ്പാ എന്നാണ് അരുണ്‍ ഗോപി കുറിച്ചത്.

Related posts