​ക​റു​ത്ത പൊന്നിന്നും ക്ഷീണം..! മ​ല​യോ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാഴ്ത്തി കുരുമുളക് വില താഴേക്ക്; 700നിന്ന് 380 രൂ​പ​യാ​യി വി​ല​യി​ടി​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: റ​ബ​റി​നു പി​ന്നാ​ലെ കു​രു​മു​ള​കു​വി​ല താ​ഴോ​ട്ടു​പോ​കു​ന്ന​തി​ൽ മ​ല​യോ​ര​ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 700 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ൽ 380 രൂ​പ​യാ​യി വി​ല​യി​ടി​ഞ്ഞു. വി​ല​യി​ല്ലാ​ത്തി​നൊ​പ്പം വി​ള​വും മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം വേ​ന​ലി​ലെ ഉ​ണ​ക്കു​മൂ​ലം പാ​ല​ക്കു​ഴി​പോ​ലെ​യു​ള്ള മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ള​ക് സീ​സ​ണ്‍ ക​ർ​ഷ​ക​ർ​ക്കു നി​രാ​ശ​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. കു​രു​മു​ള​കി​നു ക​യ​റ്റു​മ​തി ഓ​ർ​ഡ​ർ കു​റ​വാ​യ​തി​നാ​ൽ സ്റ്റോ​ക്ക് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

വി​ല ഇ​നി​യും കു​റ​യു​മെ​ന്നു പേ​ടി​പ്പി​ച്ച് വി​ല പ​ര​മാ​വ​ധി താ​ഴ്ത്തി​യാ​ണ് ഏ​ജ​ന്‍റു​മാ​രും ക​ച്ച​വ​ട​ക്കാ​രും ക​ർ​ഷ​ക​രി​ൽ​നി​ന്നും മു​ള​ക് വാ​ങ്ങി​ക്കു​ന്ന​ത്. കൃ​ഷി​യു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഇ​ക്കു​റി വ​ഴി​യി​ല്ലെ​ന്നു കു​രു​മു​ള​ക് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ കി​ട്ടി​യ​വി​ല​യ്ക്ക് മു​ള​ക് വി​ല്ക്കു​ന്ന ക​ർ​ഷ​ക​രും കു​റ​വ​ല്ല.

എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​യു​ക​യും കൂ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പാ​ദ​ന​ചെ​ല​വ് കു​തി​ച്ചു​ക​യ​റു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ് തു​ട​രു​ന്ന​ത്. എ​ന്നാ​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​ല്ലാം വി​പ​ണി​യി​ൽ തീ​പി​ടി​ച്ച വി​ല​യു​മാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ കു​ടും​ബ​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​ത് കു​രു​മു​ള​കി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ്.

മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ത​ൽ വി​വാ​ഹം​വ​രെ​യു​ള്ള എ​ല്ലാം ഈ ​ക​റു​ത്ത മു​ത്തി​നെ പ്ര​തീ​ക്ഷി​ച്ചാ​കും. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി റ​ബ​ർ​കൃ​ഷി ന​ഷ്ട​ക്ക​ണ​ക്കി​ലാ​യ​തോ​ടെ​യാ​ണ് ഭേ​ദ​പ്പെ​ട്ട വി​ല​നി​ല​നി​ന്നി​രു​ന്ന കു​രു​മു​ള​ക് കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ ചു​വ​ടു​മാ​റ്റി​യ​ത്. പാ​ല​ക്കു​ഴി​പോ​ലെ​യു​ള്ള ഉ​യ​ർ​ന്ന മ​ല​ന്പ്ര​ദേ​ശ​ത്ത് കു​രു​മു​ള​കി​ല്ലാ​ത്ത വീ​ടി​ല്ല. നാ​നൂ​റു വീ​ടു​ള്ള​തി​ൽ എ​ല്ലാ വീ​ട്ടി​ലും ഈ ​പ​ച്ച​പ്പി​ന്‍റെ മ​നോ​ഹാ​രി​ത​യു​ണ്ട്.

റ​ബ​ർ​മ​ര​ങ്ങ​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ അ​തെ​ല്ലാം മു​റി​ച്ചു​മാ​റ്റി കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളാ​ണ് പാ​ല​ക്കു​ഴി​യി​ൽ നി​റ​യു​ന്ന​ത്. നേ​ര​ത്തെ​യും പാ​ല​ക്കു​ഴി കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളു​ടെ പ​ച്ച​ക്കാ​ടു​ക​ളാ​യി​രു​ന്നു. പി​ന്നീ​ട് റ​ബ​ർ​വി​ല ഉ​യ​ർ​ന്ന​പ്പോ​ൾ കു​റേ ക​ർ​ഷ​ക​രെ​ല്ലാം മു​ള​കു​കൊ​ടി വെ​ട്ടി​മാ​റ്റി റ​ബ​ർ​കൃ​ഷി ചെ​യ്തു.

റ​ബ​ർ​വി​ല വീ​ണ്ടും കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​രു​മു​ള​കി​നോ​ടു പ്രി​യം​കൂ​ടി. എ​ന്നാ​ൽ വി​ല​ക്കു​റ​വ് വീ​ണ്ടും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കു​രു​മു​ള​ക് വി​ല കി​ലോ​യ്ക്ക് 500 രൂ​പ​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട​ത് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ചു​ക്കു​വി​ല​യും താ​ഴേ​യ്ക്കു​ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം കി​ലോ​യ്ക്ക് 130 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ർ​ഷം 110 രൂ​പ​യും അ​തി​ലും താ​ഴെ​യു​മാ​ണ് ചു​ക്കു​വി​ല.

Related posts