ചില ആളുകൾക്ക് മറ്റാരോടെങ്കിലും പക തോന്നിയാൽ അത് മരിക്കുന്ന കാലത്തോളം ഉണ്ടാകുമെന്നാണ് പറയുന്നത്. അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന തരത്തിലുള്ളൊരു വാർത്ത ആണിപ്പോൾ വൈറലാകുന്നത്. മുൻകാമുകനോട് പകരം വീട്ടുന്നതിനായി കാമുകി സൂപ്പിൽ വിഷം കലർത്തി നൽകി. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് സംഭവം.
തന്നെ ചതിച്ചിട്ടു പോയ കാമുകനെ എങ്ങനെയും വക വരുത്തണമെന്ന തീരുമാനത്തിൽ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. എന്നാൽ വിഷം കലർത്തിയ സൂപ്പ് മുൻ കാമുകൻ മാത്രമല്ല കുടിച്ചത്. അയാളുടെ രണ്ട് സുഹൃത്തുക്കളും രണ്ട് സഹോദരിമാരും ഇത് കുടിച്ചു.
വിഷ സൂപ്പ് കുടിച്ചതോടെ യുവാവും മറ്റ് നാലുപേരും മരണപ്പെട്ടു. കുടുംബാംഗങ്ങൾ ഈ അഞ്ച് പേരെയും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഒരു വീട്ടിലെ മുറിയിൽ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.