പേരറിവാളന്‍! രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി; അറസ്റ്റിലായത് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ; ആദ്യ പരോള്‍ 26 വര്‍ഷത്തിന് ശേഷം…

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി കൊ​ല​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​ന് ജ​യി​ൽ മോ​ച​നം. ഭ​ര​ണ​ഘ​ട​നാ അ​നു​ച്ഛേ​ദം 142 ഉ​പ​യോ​ഗി​ച്ചാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 31 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മോ​ച​നം.

ആ​ദ്യം വ​ധ​ശി​ക്ഷ വി​ധി​ച്ച പേ​ര​റി​വാ​ളി​ന് പി​ന്നീ​ട് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ച്ചി​രു​ന്നു. വ​ധ​ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് പേ​ര​റി​വാ​ള​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​ത്.

ത​ന്‍റെ മോ​ച​ന​ത്തി​ൽ സ​ർ​ക്ക​ർ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പേ​ര​റി​വാ​ള​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ ശു​പാ​ർ​ശ​യി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​ൽ സു​പ്രീം​കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​സ്റ്റി​സ് എ​ൽ.​നാ​ഗേ​ഷ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​ന​യ ബെ​ഞ്ച് എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും വാ​ദം കേ​ട്ട് വി​ധി പ​റ​യു​ക​യാ​യി​രു​ന്നു.

ശി​ക്ഷാ​കാ​ല​യ​ള​വി​ലെ ന​ല്ല ന​ട​പ്പും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും വെ​ച്ച് കോ​ട​തി പേ​ര​റി​വാ​ള​ന് നേ​ര​ത്തെ ത​ന്നെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​രു​പ​ത് വ​യ​സ് തി​ക​യും മു​ന്പേ അ​റ​സ്റ്റി​ലാ​യ പേ​ര​റി​വാ​ള​ൻ

1991ലാ​ണ് പേ​ര​റി​വാ​ള​ൻ അ​റ​സ്റ്റി​ലാ​യ​ത്. 1991 ജൂ​ണ്‍ 11 ന് ​ചെ​ന്നൈ​യി​ലെ പെ​രി​യാ​ർ തി​ട​ലി​ൽ വ​ച്ച് സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ പേ​ര​റി​വാ​ള​നെ അ​റ​സ്റ്റ് ചെ​യ്യു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് 20 വ​യ​സ് തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ചെ​യ്ത കു​റ്റം, രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന​താ​ണ്. അ​റ​സ്റ്റി​ലാ​കു​ന്ന സ​മ​യ​ത്ത് പേ​ര​റി​വാ​ള​ൻ എ​ന്ന പ​ത്തൊ​ന്പ​തു​കാ​ര​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​റിം​ഗി​ൽ ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​പെ​രും​ന്പ​ത്തൂ​രി​ൽ വ​ച്ച് വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ശി​വ​രാ​സ​ന് സ്ഫോ​ട​ക വ​സ്തു​വാ​യി 9 വോ​ൾ​ട്ട് ബാ​റ്റ​റി ന​ൽ​കി​യെ​ന്ന​താ​യി​രു​ന്നു പേ​ര​റി​വാ​ള​ന് മേ​ൽ ചു​മ​ത്തി​യ കു​റ്റം.

അ​റ​സ്റ്റി​ന് പു​റ​കെ പ​ല​രും പേ​ര​റി​വാ​ളി​ൻ​റെ നി​ര​പ​രാ​ധി​ത്വ​ത്തെ കു​റി​ച്ച് വാ​ദി​ച്ചെ​ങ്കി​ലും, കൊ​ല​പ്പെ​ട്ട​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന​തി​നാ​ൽ കേ​സ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

ആ​ദ്യ പ​രോ​ൾ 26 വ​ർ​ഷ​ത്തി​ന് ശേ​ഷം

26 വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം 2017 ജ​നു​വ​രി 24നാ​ണ് പേ​ര​റി​വാ​ള​ന് ആ​ദ്യ​മാ​യി പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് എ​ട്ട് ത​വ​ണ പേ​ര​റി​വാ​ള​ന് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് പേ​ര​റി​വാ​ള​ൻ അ​വ​സാ​ന​മാ​യി പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​ത്. ജ​യി​ൽ മോ​ച​ന​ത്തി​നാ​യി ഗ​വ​ർ​ണ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു പേ​ര​റി​വാ​ള​ൻ ഇ​പ്പോ​ൾ.

Related posts

Leave a Comment