”പെര്‍ഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് നൈസല്‍ ബാബു. നൈസലിന്റെ ”പെര്‍ഫെക്ട് ഒകെ” ഡയലോഗിന്റെ റീമിക്‌സ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ”പെര്‍ഫെക്ട് ഒകെ”പാട്ടിന് ഡാന്‍സ് ചെയ്യുന്ന നൈസലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞനാണ് ഡയലോഗ് റീമിക്സ് ചെയ്ത് പാട്ടാക്കിയത്.
ഇപ്പോള്‍ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലാണ് ഇത് ഒരു വീഡിയോ സോങ് ആയി ഇറക്കിയത്.’പെര്‍ഫെക്ട് ഒകെ ഡാന്‍സ്’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.
കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസല്‍ അയച്ച ഒരു സെല്‍ഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
ഐസൊലേഷനില്‍ കഴിയുമ്പോള്‍ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസല്‍ ആശ്വസിപ്പിക്കുന്നതായിരുന്നു ഈ വീഡിയോയിലുള്ളത്.
ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയില്‍ നൈസല്‍ പറഞ്ഞ പെര്‍ഫെക്ട് ഒകെ എന്ന വാക്കും മറ്റു ഡയലോഗുകളും എല്ലാം പിന്നീട് കേരളത്തില്‍ ട്രെന്‍ഡ് ആയി മാറുകയും ചെയ്തു.