വളർത്തുനായയെ പുറത്തുകൊണ്ടുപോകുന്പോൾ, ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായ്ക്കൾക്ക് ഉപയോഗിക്കേണ്ടി വരില്ല.
പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യൂം പരീക്ഷിക്കാം.
“ഫെഫെ’ എന്നാണ് പെർഫ്യൂമിന്റെ പേര്. “യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്.
ഫെഫെയുടെ പ്രചാരണത്തിനായുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ പൂച്ചകൾക്കായി പെർഫ്യൂം പുറത്തിറക്കുന്നുണ്ടോയെന്ന ചോദ്യവുമായി പൂച്ചപ്രേമികൾ രംഗത്തെത്തി.