ലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്കു വച്ചു. എട്ടു കോടി അമ്പത് ലക്ഷം രൂപ വിലയുള്ള ഈ പെർഫ്യൂമിന്റെ പേര് ഷുമുഖ് എന്നാണ്. യുഎഇയിലെ പ്രമുഖ പെർഫ്യും ബ്രാൻഡായ നബീലാണ് ഷുമുഖ് തയാറാക്കിയത്.
മൂന്ന് വർഷത്തെ പ്രയത്നത്തിനൊടുവിൽ ഈ പെർഫ്യും തയാറാക്കാനായി നടത്തിയത് 494 പരീക്ഷണങ്ങളാണ്. ഒരു മീറ്റർ 97 സെന്റീമീറ്റർ നീളമുള്ള പെർഫ്യൂം ബോട്ടിൽ അലങ്കരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത് 3,500 രത്നങ്ങളും മറ്റ് വിലകൂടിയ ആഡംബര വസ്തുക്കളുമാണ്.
പന്ത്രണ്ട് മണിക്കൂർ ശരീരത്തിലും മുപ്പത് ദിവസത്തോളം വസ്ത്രത്തിലും ഈ പെർഫ്യൂമിന്റെ സുഗന്ധം നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓർഡർ നൽകി നാല് മുതൽ ആറ് മാസത്തിനു ശേഷമെ ഈ പെർഫ്യൂം ലഭിക്കു.
മാർച്ച് 30 വരെ ദുബായിലെ പാർക്ക് അവന്യു മാളിൽ ഈ പെർഫ്യൂം പ്രദർശനത്തിന് വയ്ക്കും. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വിവിധ ഡിസൈനിൽ പെർഫ്യൂമിന്റെ കുപ്പി രൂപകൽപ്പന ചെയ്തു നൽകും.