കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്യുന്നു.
കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതിചേർത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പേരെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10 മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചുവരെ നീളും.