ആ​റു​വ​ർ​ഷം നീ​ണ്ട യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ കാ​ത്തി​രി​പ്പ്; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ 28ന് ​വി​ധി പ​റ​യും; സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ 24 പ്ര​തി​ക​ൾ

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കൊ​ച്ചി സി​ബി​ഐ കോ​ട​തി ഈ ​മാ​സം 28 ന് ​വി​ധി പ​റ​യും. സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ 24 പ്ര​തി​ക​ളാ​ണു​ള​ള​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും രാ​ഷ്‌​ട്രീ​യ വൈ​ര്യാ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്.

2019 ഫെ​ബ്രു​വ​രി 17നാ​ണ് കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും കേ​സ് അ​ന്വേ​ഷി​ച്ചു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ പ്ര​തി​ചേ​ര്‍​ത്തി​രു​ന്നു. ഇ​തി​ല്‍ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പി​ന്നീ​ട് കേ​സ് ഏ​റ്റെ​ടു​ത്ത സി​ബി​ഐ​യാ​ണു പ​ത്തു പേ​രെ​ക്കൂ​ടി പ്ര​തി​ചേ​ര്‍​ത്ത​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വ​രെ പോ​യ​ങ്കി​ലും തി​രി​ച്ച​ടി​യാ​യി​രു​ന്നു ഫ​ലം.

സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കേ​സി​ല്‍ 270 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ന്‍ അ​ട​ക്ക​മു​ള​ള​വ​രെ​യാ​ണു ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​തെ​ങ്കി​ല്‍ സം​ഭ​വ​ത്തി​നു​പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ലാ​ണു സി​ബി​ഐ അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച​ത്.

അ​ങ്ങ​നെ​യാ​ണ് ഉ​ദു​മ മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യി​രു​ന്ന കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ പ്ര​തി​യാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ന്‍, സി​പി​എം നേ​താ​ക്ക​ളാ​യ രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി, എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, ഭാ​സ്‌​ക്ക​ര​ന്‍ വെ​ളു​ത്തോ​ളി തു​ട​ങ്ങി​യ​വ​രും പി​ന്നീ​ട് പ്ര​തി​ക​ളാ​യി. 28ന് ​എ​ല്ലാ പ്ര​തി​ക​ളോ​ടും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment