കാസർഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി പീതാംബരനേയും രണ്ടാം പ്രതി സജി ജോർജിനെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. കാസർഗോഡ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന അടക്കം പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.കൊല്ലപ്പെട്ട ശരത് ലാലിന്റെ കൃപേഷിന്റെ ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് ധീര സ്മൃതി യാത്രയ്ക്ക് ഇന്ന് തുടക്കമിട്ടിരുന്നു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ഞനം ചെയ്യും.