പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷാ​വി​ധി നാ​ളെ: ​പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ൾ

കൊ​ച്ചി: കേ​ര​ള മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല​ച്ച പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ കു​റ്റ​വാ​ളി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി നാ​ളെ. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കു​മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സി​പി​എം നേ​താ​വും ഉ​ദു​മ മു​ന്‍ എം ​എ​ല്‍ എ​യു​മാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, ഉ​ദു​മ സി​പി എം ​മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്ഠ​ന്‍ ഉ​ള്‍​പ്പ​ടെ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​ന്ന് മു​ത​ല്‍ എ​ട്ടു വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു. 10 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി. 20 മാ​സ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് സി​ബി​ഐ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി എ. ​പീ​താം​ബ​ര​ന്‍ ഉ​ള്‍​പ്പ​ടെ 10 പ്ര​തി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ല്‍, ക​ലാ​പം സൃ​ഷ്ടി​ക്ക​ല്‍, ത​ട​ഞ്ഞു​വ​യ്ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​പ​ര്യ​ന്തം മു​ത​ല്‍ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. പ​ത്താം പ്ര​തി ടി .​ര​ഞ്ജി​ത്ത്, 15-ാം പ്ര​തി എ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഈ ​കു​റ്റ​ങ്ങ​ള്‍​ക്ക് പു​റ​മെ തെ​ളി​വ് ന​ശി​പ്പി​ച്ച​താ​യും പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ച​താ​യും കോ​ട​തി ക​ണ്ടെ​ത്തി. മു​ന്‍ എം​എ​ല്‍​എ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ ഉ​ള്‍​പ്പ​ടെ നാ​ല് പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് പ്ര​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. പ​ര​മാ​വ​ധി ര​ണ്ടു​വ​ര്‍​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. 2019 ഫെ​ബ്രു​വ​രി 17 നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം​മൂ​ലം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment