കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയാണ് കണ്ടെത്തിയത്.അതേസമയം, ദുരന്ത ബാധിതര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ദുരന്തത്തിന് കാരണക്കാരായ കമ്പനികള്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുകയാണ്.
കഴിഞ്ഞ മേയ് 20നായിരുന്നു പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി മത്സ്യക്കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടം ഉണ്ടായത്.