അഭിനേത്രി അവതാരക, മോട്ടീവേഷണല് സ്പീക്കര് എന്നീ നിലകളില് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സൗത്ത് ഇന്ത്യന് ഇന്റര്നാഷണല് അവാര്ഡിനു വേണ്ടിയുള്ള തന്റെ സ്റ്റൈലന് ലുക്കാണ് ഇന്സ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പേളി പങ്കുവെച്ചിരിക്കുന്നത്.
കൊച്ചിയിലെ ഒരു ബോട്ടിക്കിന്റെ സ്പാര്ക്ലിംഗ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഒരു ഗ്യാലക്സിയുടെ മുഴുവന് തിളക്കവും കാണാനുണ്ടെല്ലോ എന്നാണ് ലുക്കിനെ കുറിച്ച് ആരാധകര് പറയുന്നത്. നിങ്ങളുടെ തന്നെ തിളക്കമാകുക എന്ന ക്യാപ്ഷനോടെയണ് താരം ചിത്രങ്ങള് പങ്കുവച്ചിരിക്കുന്നത്.