തമിഴ് പയ്യനായ ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്. കാരണം അദ്ദേഹത്തെപ്പോലൊരു ഭര്ത്താവിനെ ലഭിച്ചതാണ് എന്റെ ഏറ്റവും വലിയ വിജയമെന്ന് പേളി മാണി. സപ്പോര്ട്ടീവാണെന്ന് മാത്രമല്ല എന്നെ പിന്നില് നിന്നു മുന്നിലേക്ക് തള്ളി വിടുന്നതും ശ്രീനിയാണ്.
എനിക്ക് മടിയാണ്, ചെയ്യാന് പറ്റില്ല എന്നൊക്കെ പറയുമ്പോള് നിനക്കത് പറ്റുമെന്ന് പറഞ്ഞ് ഏറ്റവും മികച്ച കാര്യങ്ങള് ചെയ്യിക്കുന്നതും ശ്രീനിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള് കണ്ടിട്ടുള്ളത് എന്റെ അച്ഛനും ഇപ്പോള് കൂടുതലായി കാണുന്നത് ഭര്ത്താവായ ശ്രീനിഷുമാണ്.
എന്നെ മുഴുവനായും സ്വീകരിച്ച വ്യക്തി ശ്രീനിയാണ്. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും മികച്ച പങ്കാളിയുമൊക്കെ. ഞാനെഴുതിയ പാട്ടില് ദൈവം എന്റെ കൈയില് കൊണ്ടുതന്ന നിധിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ശ്രീനിയെ ഉദ്ദേശിച്ചാണ്. അത് ശരിക്കും സത്യമാണ്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ലന്ന് പേളി മാണി പറഞ്ഞു.